കാർഷിക മേഖലകളിലൊന്നായ അസീർ കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ മാടി വിളിക്കുന്നു.
അസീർ ശീതകാല വിളകൾക്ക് ഏറെ പ്രശസ്തമായ മേഖലയാണ്.
ഒട്ടുമിക്ക ശീതകാല പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇവിടെ കൃഷിചെയ്യുന്നു.
ഇവിടം കാപ്പിത്തോട്ടങ്ങൾക്കും പ്രശസ്തമാണ്.
മലയാളികൾക്ക് ഊട്ടിയിലും കൊടൈക്കനാലിലുമൊക്കെ എത്തിച്ചേരുന്ന അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്.
ഹരിതഗൃഹങ്ങൾ സ്ഥാപിച്ച് മേഖലയിൽ കൃഷി ചെയ്യാം.