20 കാരിയായ കെസിയ 7 വർഷം മുൻപാണ് ക്രിക്കറ്റ് കരിയർ ലക്ഷ്യമിട്ടു തീവ്രപരിശീലനം ആരംഭിച്ചത്.
19 വർഷമായി കെസിയയുടെ അമ്മ പക്ഷാഘാതത്തെത്തുടർന്നു കിടപ്പിലാണ്.
തിരുവനന്തപുരത്ത് കെസിഎയുടെ പരിശീലനം നേടിയ ശേഷം ബെംഗളൂരുവിൽ രാഹുൽ ദ്രാവിഡ് അക്കാദമിയിൽ ചേർന്നു.
അണ്ടർ 19 മത്സരത്തിൽ കെസിയ 2 തവണ കേരളത്തിനായി കളിച്ചു.
മണിപ്പുരിനും മിസോറമിനും എതിരെ മികച്ച പ്രകടനം.
കെസിയയുടെ കളി വിഡിയോയിൽ കണ്ട് യുഎഇ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ അഹമ്മദ് റാസ യുഎഇയിലേക്കു ക്ഷണിച്ചു.
ജനനം യുഎഇയിൽ ആയതിനാൽ ദേശീയ ടീമിലേക്കു പ്രവേശനം എളുപ്പമായി.
ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു മോഹം.