മലയാളികളോടൊപ്പം ഇതര രാജ്യക്കാരും സ്വദേശികളും ഗൾഫിലെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നു.
എല്ലാ മനുഷ്യരേയും ഒന്നായി കണ്ട മാവേലിത്തമ്പുരാൻ മലയാളികളുടെ മഹാഭാഗ്യമാണെന്ന് ഫിലിപ്പീൻ സ്വദേശിനി മരിയ പറഞ്ഞു.
നബിദിന അവധിയായതിനാൽ മലയാളികൾക്ക് തിരുവോണദിവസം തന്നെ ആഘോഷിക്കാൻ കഴിഞ്ഞു.
കുടുംബങ്ങൾ പലരും ജബൽ അലിയിൽ ക്ഷേത്രദർശനം നടത്തിയ ശേഷം ആഘോഷത്തിലേക്ക് പ്രവേശിച്ചു.
മൾട്ടി നാഷനൽ കമ്പനികൾ ഉൾപ്പെടെ വലിയ രീതിയിൽ ഉള്ള ഓണാഘോഷ പരിപാടികളാണ് ഓഫിസുകളിലും ഹോട്ടലുകളിലും ഒരുക്കിയത്.
ബാച്‌ലർമാരുടെ ഫ്ലാറ്റുകളിലും പൂക്കളമിട്ടുള്ള ആഘോഷം തകൃതിയായിരുന്നു.