12 വർഷമായി മാവേലിയുടെ വേഷത്തില്‍ പ്രവാസികളുടെ ഇടയിലുണ്ട് തൃശൂർകാരനായ ഫ്രാന്‍സിസ്.
ഡ്രൈവറായായ ഫ്രാന്‍സിസ് ഓണക്കാലത്ത് ഒഴിവ് സമയങ്ങളിലെല്ലാം ഫ്രാന്‍സി മാവേലിയാകും.
17 വർഷമായി പ്രവാസിയായ ലിജിത്ത് 4 വർഷം മുന്‍പ്, കോവിഡ് കാലത്താണ് മാവേലി വേഷത്തില്‍ സജീവമായത്.
32 വർഷമായി ദുബായ് കസ്റ്റംസില്‍ ചീഫ് അക്കൗണ്ടന്റായ ഷാജി അബ്ദുള്‍ റഹീമും ഓണക്കാലത്ത് മാവേലിയാണ്.
കോവിഡ് കഴിഞ്ഞെത്തിയ ഓണത്തിനാണ് രാജേഷ് മാവേലിയായി വേഷമിടുന്നത്.
മേളം കലാകരാൻ കൂടിയായ വടകര സ്വദേശി രാജേഷ് കഴിഞ്ഞ 20 വർഷമായി യുഎഇയിലുണ്ട്.
അബുദബിയില്‍ ദിവസവും പല പരിപാടികള്‍ക്ക് പോകുന്ന മാവേലിമാരെ ഒരുക്കുന്നത് കണ്ണൂർ പയ്യനൂർ സ്വദേശിയായ ക്ലിന്റ് പവിത്രനാണ്.