എമിറേറ്റിലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ച ഇലക്ട്രോണിക്-എഴുത്ത് രീതിയിലായിരിക്കണം വാടകക്കരാർ.
വാടക കരാർ 15 ദിവസത്തിനകം മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തണം.
വാടക നല്‍കുന്നതില്‍ വാടകക്കാരന്‍ പരാജയപ്പെട്ടാല്‍ ഭൂവടമയ്ക്ക് നോട്ടീസ് നല്‍കാം, സ്ഥലം ഒഴിയാന്‍ ആവശ്യപ്പെടാം.
വാടകകരാർ ആരംഭിച്ച് 3 വർഷത്തിനുളളില്‍ സ്വത്ത് ഒഴിയാന്‍ പറയാന്‍ ഭൂവുടമയ്ക്ക് കഴിയില്ല.
വാടകകരാർ ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ വാടക വർധനവ് പാടില്ല.
കരാർ നേരത്തെ അവസാനിപ്പിക്കുകയാണെങ്കിൽ രണ്ട് കക്ഷികളും ഒത്തുതീർപ്പിലെത്തിയില്ലെങ്കില്‍, ബാക്കിയുളള കരാർ കാലാവധിക്കുളള വാടകയുടെ 30 ശതമാനമെങ്കിലും വാടകക്കാരന്‍ ഭൂവുടമയ്ക്ക് നൽകണം.