ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം.
ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ പുതിയ ഉത്തരവ് പ്രഖ്യാപിച്ചു.
നേരത്തെ 17 വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും.
അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.
മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാൽനടയാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.