ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീമിന് രാജകീയ വരവേൽപ്പ്
ആയിരക്കണക്കിന് ആരാധകർ ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ ഒത്തുകൂടി
എയർപോർട്ടിലെ റോയൽ വിഐപി ലോഞ്ചിൽ ഷെയ്ഖ് ഖാലിദ് താരങ്ങളെ സ്വീകരിച്ചു
തുറന്ന ബസിലാണ് താരങ്ങളെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്.
റോഡരികിൽ ആരാധകർ താരങ്ങളെ എതിരേറ്റു.
ടീമിന്‍റെ നിശ്ചയദാർഢ്യത്തെ ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു.