യുഎഇയിൽ മോട്ടർ ഇൻഷുറൻസ് തുക ഉയർത്തി.
പ്രീമിയം 15 ശതമാനം വർധിപ്പിച്ചു.
അപകടത്തിൽപെട്ട വാഹനങ്ങളുടെ പ്രീമിയമാണ് വർധിപ്പിച്ചത്.
ഇത്തരം വാഹനങ്ങൾക്ക് ഫുൾ കവറിനു പകരം തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് അനുവദിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ യുഎഇയിലുണ്ടായ പ്രളയത്തിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കേടായിരുന്നു.
അപകടത്തിൽ പെടുന്ന വാഹനങ്ങൾക്ക് അമിത പ്രീമിയം ഈടാക്കുന്നതായി പരാതിയുണ്ട്.