മാധ്യമപ്രവർത്തകയാകാൻ ആഗ്രഹിച്ച് നഗ്നനർത്തകിയായ സ്റ്റോമി
സ്റ്റെഫനി ക്ലിഫോർഡ് എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ യഥാർഥ പേര്.
45 വയസ്സുകാരിയായ ഇവർ യുഎസിലെ ലൂസിയാനയിൽ നിന്നുള്ള വനിതയാണ്.
രതിചിത്രങ്ങൾക്കു പുറമേ ഹോളിവുഡ് ചിത്രങ്ങളിലും ചെറിയ റോളുകളിൽ ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു.
1997ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാധ്യമപ്രവർത്തകയാകാനാണ് അക്കാലത്ത് ആഗ്രഹിച്ചിരുന്നത്.
വീട്ടിലെ പരിമിതമായ സാഹചര്യങ്ങൾ കാരണം ചെലവു കണ്ടെത്താൻ സ്റ്റോമിക്ക് കഴിഞ്ഞില്ല.