വേഗത്തിന് തത്‌കാൽ, സൗകര്യത്തിന് പ്രീമിയം.
അബുദാബി ഇന്ത്യൻ എംബസിയാണ് ഇതു സംബന്ധിച്ച നടപടിയെടുത്തത്.
പ്രീമിയം സർവീസിന് അധിക നിരക്ക് ഈടാക്കും.
ഇതിലൂടെ അപേക്ഷകർക്ക് വ്യക്തിപരമായ പരിഗണനയും സഹായവും ഓഫിസിലെ അധിക സൗകര്യങ്ങളും ലഭ്യമാകും.
പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ വഴിയാണ് പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത്.
തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് മുൻകൂർ അപ്പോയിൻമെന്റ് ആവശ്യമില്ല.