ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ പാതയിലേക്ക്.
ടിബിറ്റിലെ ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്.
ഗ്യാൽട്ടൻ സാംടെൻ എന്ന സന്യാസിനിക്ക് പ്രശസ്തിയുടെ ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്.
ബർഖ മദൻ എന്നാണ് ഈ സന്യാസിനി മുൻപ് അറിയപ്പെട്ടിരുന്നത്.
മിസ് ഇന്ത്യ മത്സരവേദിയിൽ സുസ്മിത സെന്നിനോടും ഐശ്വര്യ റായിയോടും മത്സരിച്ചിട്ടുണ്ട്.
അന്ന് മിസ് ടൂറിസം ഇന്ത്യ കിരീടം ചൂടിയതോടെ ബോളിവുഡിലേക്ക് അവസരം ലഭിച്ചു.