രാവിലെ പള്ളിയിലെ പ്രഭാഷണത്തിൽ ട്രംപിനെ എപ്പിസ്കോപ്പൽ ബിഷപ് മരിയൻ എഡ്ഗർ ബഡി ഉപദേശിച്ചിരുന്നു.
കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡറുകളോടും കരുണ കാണിക്കണമെന്നായിരുന്നു ഉപദേശം.
ട്രംപിനോട് നയം പുനരാലോചിക്കാൻ ബിഷപ് ആഹ്വാനം ചെയ്തു.
മരിയൻ പ്രസംഗിക്കുമ്പോൾ ട്രംപും വാൻസും അനിഷ്ടത്തോടെ മുഖം ചുളിക്കുന്നുണ്ടായിരുന്നു.
ട്രംപിന്റെ ദേഷ്യം മുഖത്തുണ്ടായിരുന്നു.
സമൂഹമാധ്യമത്തിൽ ബിഷപ് ട്രംപ് വിരോധിയാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു.