യൂറോപ്യൻ രാജ്യങ്ങളിലെ കൊക്കകോള ഉൽപന്നങ്ങളിൽ കണ്ടെത്തിയ ആരോഗ്യ പ്രശ്നങ്ങൾ ബഹ്‌റൈനിൽ ഇല്ല.
ബഹ്റൈൻ കൊക്കകോള ഫാക്ടറിയിലെ ഉൽപന്നങ്ങൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി.
പ്രാദേശിക ഉൽപന്നങ്ങൾ എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി.
അസാധാരണമായ അളവിൽ ക്ലോറേറ്റുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ തിരിച്ചുവിളിച്ച കൊക്കകോള ഉൽപന്നങ്ങളിൽ നിന്ന് ബഹ്റൈൻ വിപണികൾ മുക്തമാണ്.