റിയാദിലെ ഗ്രാനഡ മാളിലെ ഏറ്റവും വലിയ തിയറ്ററിലാണ് ഫാൻസ് ഷോ നടന്നത്.
സൗദി സമയം പുലർച്ചെ 3.30നാണ് സിനിമ പ്രദർശിപ്പിച്ചത്.
260 പേരെ ഉൾക്കൊള്ളുന്ന തിയറ്റർ നിറഞ്ഞുകവിഞ്ഞിരുന്നു.
ഷോ തുടങ്ങുന്നതിന് മുൻപ് എമ്പുരാൻ പോസ്റ്റർ പതിച്ച കറുത്ത കേക്ക് മുറിച്ച് വിതരണം ചെയ്തു.
തിയറ്ററിലെ വലിയ സ്ക്രീനിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ റീൽസ് പ്രദർശിപ്പിച്ചു.
അൽഖോബർ, റിയാദ്, ജിദ്ദ, അറാർ എന്നിവിടങ്ങളിലെ തിയറ്ററുകളിലായി 1525 സീറ്റുകളാണ് ഫാൻസ് ഷോയ്ക്കായി സജ്ജീകരിച്ചിരുന്നത്.