യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ.
43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.
സന്ദർശക, ടൂറിസ്റ്റ് വീസക്കാരെ ഉൾപ്പെടുത്താതെ റസിഡൻസി വീസയുള്ള ഇന്ത്യക്കാരുടെ മാത്രം എണ്ണമാണിത്.
റസിഡൻസി വീസകളുടെ അടിസ്ഥാനത്തിൽ ആദ്യമായാണു ജനസംഖ്യക്കണക്ക് എടുത്തതെന്നു ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു.
ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ ഏകദേശ കണക്കാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്.
10 ലക്ഷം സ്വദേശികളാണു യുഎഇയിൽ ഉള്ളത്; ആകെ ജനസംഖ്യ ഒരു കോടിയും.