ഇൻഷുറൻസിൽ ചേർന്ന് 12 മാസം പൂർത്തിയാകുന്നതോടെ പുതുക്കാൻ അപേക്ഷിക്കണം.
ഒരു മാസത്തെ ഗ്രേസ് പിരീഡിനകം പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും.
പിഴ അടയ്ക്കുകയോ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ സാധിക്കൂ.
പിഴ ചുമത്തിയ ശേഷം പുതുക്കുന്നവർ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കണം.
2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ ചേരാത്തവരിൽനിന്നും പിഴ ഈടാക്കും.
തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാത്തതിന് പിഴ അടച്ചാലേ വീസയും ലേബർ കാർഡും പുതുക്കാനാകൂ; പിഴ വ്യക്തിഗതമായി അടയ്ക്കണം.