വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി.
ഇതിനായി അപേക്ഷകർ 'അനുബന്ധം- ജെ' പ്രകാരം സ്വയം പ്രഖ്യാപിത ജോയിന്റ് ഫോട്ടോ സത്യവാങ്മൂലം നൽകിയാൽ മതിയാകും.
2023 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ച വ്യക്തികൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനുള്ള ഒരേയൊരു രേഖ ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും.
പാസ്‌പോർട്ടുകളുടെ അവസാന പേജിൽ ഇനി മേൽവിലാസം ഉണ്ടാകില്ല.
ഡാറ്റാ സുരക്ഷയ്ക്കായി സ്കാൻ ചെയ്യാവുന്ന ബാർകോഡ് ഉപയോഗിക്കും.
പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേരുകളും ഒഴിവാക്കും.