ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെ തുടർന്നാണ് തീരുമാനം.
മേയ് ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾമാർ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കും.
തുടർന്ന് വോട്ടവകാശമുള്ളവർ സിസ്റ്റൈൻ ചാപ്പലിൽ രഹസ്യ ബാലറ്റിനായി ഒത്തുചേരും.
റോമിൽ തിങ്കളാഴ്ച നടന്ന അഞ്ചാമത്തെ പൊതുയോഗത്തിലാണ് കർദിനാൾമാർ തീരുമാനമെടുത്തത്.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ 135 അംഗങ്ങളുള്ള കർദിനാൾ സംഘത്തിനാണ് വോട്ടവകാശം.
നാല് ഇന്ത്യൻ കർദിനാൾമാർക്കും കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട് - ഫിലിപ്പെ നേരി ഫെറാവോ, ബസേലിയോസ് ക്ലീമീസ്, ജോർജ് കൂവക്കാട്, അന്തോണി പൂല.