ദുബായിൽ നടന്ന 20-ാം വാർഷിക ലിറ്റിൽ മിസ്റ്റർ ആൻഡ് മിസ്സ് ഇന്റർനാഷനൽ കോംപറ്റീഷനിലാണ് മിന്നും വിജയം
13 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് അലൻ പിന്തള്ളിയത്.
മികച്ച ദേശീയ വേഷത്തിനും, ഈ വർഷത്തെ ഏറ്റവും മികച്ച കലാകാരനുമുള്ള പുരസ്കാരങ്ങളും അലന് ലഭിച്ചു.
ഒരു വർഷമായി ചെന്നൈയിലെ അതുൽസ് അക്കാദമി ഫോർ മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അലൻ പരിശീലനം നടത്തിവരികയാണ്.
വലുതാകുമ്പോൾ ഒരു ശാസ്ത്രജ്ഞനാകാനും മോഡലിങ് രംഗത്ത് സജീവമാകാനുമാണ് അലൻ ആഗ്രഹിക്കുന്നത്.
ഹരിദാസ്-മിനിമോൾ ദമ്പതികളുടെ മകനാണ് അലൻ.