ബെൽജിയം കിരീടാവകാശിയും രാജകുമാരിയുമായ എലിസബത്ത് യുഎസിലെ ഹാർവഡ് കെന്നഡി സ്കൂളിൽ പഠനത്തിന് ചേർന്നു
എലിസബത്ത് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദത്തിനാണ് പഠിക്കുന്നത്.
രാജകീയ ചിട്ടവട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി സാധാരണ വസ്ത്രം ധരിച്ചുള്ള എലിസബത്തിന്റെ സമൂഹമാധ്യമത്തിൽ വൈറലാണ്
ബെൽജിയത്തിലെ ഫിലിപ്പ് രാജാവിന്റെയും മതിൽഡ റാണിയുടെയും മൂത്ത മകളാണ്
എലിസബത്ത് ഡച്ചസ് ഓഫ് ബ്രാബന്റ് എന്ന സ്ഥാനവും വഹിക്കുന്നുണ്ട്
ഹാർവഡിലെ പഠനത്തിനിടയിലും ബെൽജിയത്തിലെ രാജകീയ ചടങ്ങുകളിൽ എലിസബത്ത് സജീവമായി പങ്കെടുക്കാറുണ്ട്.