എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയാണ് 37 കാരിയായ കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീന.
എവറസ്റ്റ് കീഴടക്കുന്ന ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ പ്രവാസി വനിതയെന്ന നേട്ടവും സഫ്രീനയ്ക്ക് സ്വന്തം.
മേയ് 18നാണ് 26 മണിക്കൂർ കൊണ്ട് 8,848 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് കീഴടക്കിയത്.
കിളിമഞ്ചാരോ, അക്വൻക്വാഗ, എൽബ്രസ് എന്നിവയും സഫ്രീന കീഴടക്കിയ കൊടുമുടികളാണ്.
കഠിന പരിശീലനവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് സഫ്രീനയുടെ വിജയത്തിന് പിന്നിൽ.
2001 മുതൽ ഖത്തർ പ്രവാസിയാണ് സഫ്രീന.