ഒമാനിലെത്തിയ ഷെയ്ഖ് ഹംദാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ഒമാൻ മന്ത്രിസഭയുടെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായും പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദുമായും കൂടിക്കാഴ്ച നടത്തി.
ഒമാൻ മന്ത്രിസഭയുടെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായും പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദുമായും കൂടിക്കാഴ്ച നടത്തി.
അൽ മുർതഫ ക്യാംപിലെ ഓഫിസിൽ ഷെയ്ഖ് ഹംദാനെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള സൈനിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ചർച്ചയായി.