യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധ കാര്യങ്ങൾക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്.
സുഗന്ധങ്ങളടങ്ങിയ ഇ-പൈപ്പുകൾ, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, ലേസറുകൾ, അസംസ്കൃത സ്വർണ്ണം
ലൈംഗിക വസ്തുക്കൾ, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
കച്ചവട ആവശ്യത്തിന് കൂടുതൽ അളവിൽ കൊണ്ടുവരുന്ന ഭക്ഷണവും നിരോധിച്ചിട്ടുണ്ട്.