23 വയസ്സുള്ള രാജകുമാരി ഹാർവഡിൽ പബ്ലിക് പോളിസി ബിരുദാനന്തര പഠനം നടത്തുകയായിരുന്നു.
ഓക്സ്ഫഡ് ബിരുദധാരിയായ രാജകുമാരി യുഎസിൽ ഉപരിപഠനത്തിനാണ് എത്തിയത്.
ബ്രസൽസിൽ രാജകുമാരി ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിൽ ഇന്റേൺഷിപ്പിന് ചേർന്നു.
സുരക്ഷാ കാരണങ്ങളാൽ ഇന്റേൺഷിപ്പ് സ്ഥാപനത്തിന്റെ പേര് രഹസ്യമാക്കി വെച്ചിരിക്കുന്നു.
അവധി കാരണമാണ് മടങ്ങിയതെന്ന് ചില ബെൽജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പക്ഷേ,ട്രംപിന്റെ തീരുമാനം വിലയിരുത്തി വരികയാണെന്ന് കൊട്ടാര വക്താവ് അറിയിച്ചു.