രേഖപ്പെടുത്തിയത് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില.
മേയ് 24ന് അബുദാബിക്കടുത്തുള്ള സ്വെയ് ഹാനിൽ താപനില 51.6°സെൽഷ്യസ് വരെ എത്തി.
ഇതുവരെയുള്ള മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണിത്.
ശരാശരി പരമാവധി താപനില 40.4°സെൽഷ്യസ് ആയി ഉയർന്നു.
ഇത് 2003-2024 കാലഘട്ടത്തിലെ ശരാശരിയായ 39.2°സെൽഷ്യസിനെ മറികടന്നു.
അടുത്ത ദിവസങ്ങളിലും യുഎഇയിൽ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.