ഹിജ്‌രി 1447 വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അവധി.
ജൂൺ 27നാണ് അവധി.
ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ജൂൺ 27 മുതൽ 29 വരെ മൂന്ന് ദിവസത്തെ അവധി ലഭിക്കും.
പൊതുമേഖലാ ജീവനക്കാർക്കും സമാനമായ അവധി ലഭിക്കും.
യുഎഇയിലെ ഏകീകൃത അവധിക്കാല നയം അനുസരിച്ച് എല്ലാ ജീവനക്കാർക്കും തുല്യമായ അവധികൾ ഉറപ്പാക്കുന്നു.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.