ലോക പ്രശസ്ത ഗായിക ലാറ രാജഗോപാലനെതിരെയാണ് വ്യാജ പരാതി.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനാണ് (ഐസിഇ) വ്യാജ പരാതി ലഭിച്ചത്
ലാറ ലൊസാഞ്ചലസിൽ അനധികൃതമായി താമസിക്കുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ലാറ യുഎസ് പൗരത്വമുള്ള വ്യക്തിയാണ്.
തമിഴ് വംശജയായ കവിത രാജഗോപാലന്റെയും ശ്രീലങ്കൻ തമിഴ് വംശജനായ ശ്രീ രാജഗോപാലന്റെയും മകളാണ്.
ലാറ ലൊസാഞ്ചലസ് ആസ്ഥാനമായുള്ള വനിതകളുടെ സംഗീത ഗ്രൂപ്പായ കട്സെയിലെ അംഗമാണ്.