എമിറേറ്റിലെ സർക്കാർ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടുന്ന ആദ്യ പത്ത് ഹൈസ്കൂൾ ബിരുദധാരികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ് നൽകും.
യുവജനങ്ങൾ തൊഴിൽപരവും കോളജ് പഠനപരവുമായ ആദ്യ ചുവടുകളിൽ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
ഷാർജ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കായി ‘ലൈസൻസ് ഫോർ സൺസ് ഓഫ് ഡെഡിക്കേഷൻ’ എന്ന പേരിൽ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം പരിശീലന ഫീസിൽ 50 ശതമാനം കിഴിവ് ലഭിക്കും.
രണ്ട് സംരംഭങ്ങളും സർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ്.
ചെറുപ്പം മുതലേ സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.