വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലോ? അറിയാം ഈ ലക്ഷണങ്ങൾ

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന സൂചനകള്‍ നല്‍കുന്ന ലക്ഷണങ്ങള്‍ അറിയാം

https-www-manoramaonline-com-web-stories-health 39l0isoadpipc1t3mifb1jq6vc 5v84obl36h295rb1s3uvsk1d71 web-stories

കണ്ണിന് ചുറ്റും തടിപ്പ്

വൃക്കകളുടെ തകരാര്‍ രക്തത്തിലേക്ക് പ്രോട്ടീനുകള്‍ പുറന്തള്ളും. ഇത് കണ്ണുകള്‍ക്ക് ചുറ്റും അടിഞ്ഞു കൂടി തടിപ്പിന് കാരണമാകും

കാലിലും ഉപ്പൂറ്റിയിലും നീര്

വൃക്കകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരീരത്തില്‍ സോഡിയം കെട്ടിക്കിടന്ന് കാലിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകും

ക്ഷീണം

ശരീരത്തില്‍ മാലിന്യങ്ങളും വിഷാംശങ്ങളും അടിഞ്ഞു കൂടാന്‍ തുടങ്ങുന്നത് എപ്പോഴും ക്ഷീണം തോന്നിപ്പിക്കും. നന്നായി ഉറങ്ങിയിട്ട് എഴുന്നേറ്റാലും പകല്‍ ക്ഷീണം അനുഭവപ്പെടാം

മൂത്രത്തില്‍ പത

അമിതമായ പതയോട് കൂടിയുള്ള മൂത്രം രക്തത്തില്‍ പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതിന്‍റെ ലക്ഷണമാണ്

മൂത്രത്തില്‍ ചോര

വൃക്കകള്‍ തകരാറിലാകുമ്പോൾ രക്തകോശങ്ങളും മൂത്രത്തിലേക്ക് ചോരാന്‍ തുടങ്ങും. മൂത്രമൊഴിക്കുമ്പോൾ രക്തം കാണാന്‍ സാധിക്കും

വിശപ്പില്ലായ്മ

പല കാരണങ്ങള്‍ കൊണ്ട് വിശപ്പില്ലായ്മ സംഭവിക്കാമെങ്കിലും വൃക്ക നാശത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്

വരണ്ട ചര്‍മം

ശരീരത്തിലെ ധാതുക്കളുടെ തോതിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ചര്‍മം വരണ്ടതാകുകയും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യാം

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ, അസ്വസ്ഥമായ ഉറക്കം എന്നിവയും വൃക്കകളുടെ തകരാറിന്‍റെ ഫലമായി സംഭവിക്കാവുന്നതാണ്. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും വൃക്കനാശം മൂലം ഉണ്ടാകാം