ആരോഗ്യകരമായ ഹൃദയത്തിന് ജീവിതത്തില്‍ വരുത്താം ഈ മാറ്റങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലി മാറ്റം അത്യാവശ്യമാണ്. ചെറിയ ചില കാര്യങ്ങളിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാം

https-www-manoramaonline-com-web-stories-health 7q33gnt2ts237loaqm68qe804f web-stories 57fr0lcpofvn6gk1126rgclr6u

ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും നടക്കാം

ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കണം. പടി പടിയായി സമയം ഉയര്‍ത്തി ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും നടക്കാം

പ്രഭാതഭക്ഷണം പ്രധാനം

ദിവസവും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത 21 ശതമാനം അധികമാണ്. പോഷക സമൃദ്ധമായിരിക്കണം പ്രഭാത ഭക്ഷണം

കാലറി എണ്ണി കഴിക്കുക

കഴിക്കുന്നതിന് മുമ്പ് കാലറി മൂല്യം ശ്രദ്ധിക്കണം. പുരുഷന്മാര്‍ക്ക് പ്രതിദിനം 2500, സ്ത്രീകള്‍ക്ക് 2000 കാലറിയും മതിയാകും

വീട്ടു ജോലി നല്ല വ്യായാമം

വീട് വൃത്തിയാക്കലും മറ്റും പേശികള്‍ക്ക് ആവശ്യമായ വ്യായാമം നല്‍കാന്‍ പര്യാപ്തമാണ്

മെഡിറ്റേഷന്‍

മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ക്കായും അല്‍പ സമയം ചെലവിടാം. മാനസിക സമ്മര്‍ദം അകറ്റാനും ഹൃദയാരോഗ്യം കാക്കാനും ഉത്തമം

വൃത്തി മുഖ്യം

ശരീരത്തിന്‍റെ വൃത്തി പോലെപ്രധാനമാണ് നമ്മുടെ ചുറ്റുപാടുകളുടെ വൃത്തിയും

പോസിറ്റീവായി ഇരിക്കുക

പ്രതികൂല ചിന്തകള്‍ മനസ്സിനെ കീഴടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ ശീലിക്കുക