അര്‍ബുദ ബാധിതനായ രോഗിക്ക് ശരീരം നല്‍കുന്ന ചില സൂചനകള്‍

അര്‍ബുദത്തിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങളെ കരുതിയിരിക്കുന്നത് നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായകമാകും

https-www-manoramaonline-com-web-stories-health web-stories gb4ia5818782tfcl36t5t4dmj 4e0rnpu85d7u4jhejvicd5bh2b

വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍

മലത്തില്‍ രക്തം കാണപ്പെടുന്നത്, മലബന്ധം, വയറിലോ മലദ്വാരത്തിലോ വേദന അനുഭവപ്പെടുന്നത് എന്നിവ പ്രാരംഭ ലക്ഷണങ്ങളാകാം

രക്തസ്രാവം

കഫത്തിലോ മൂത്രത്തിലോ മലത്തിലോ രക്തം കാണപ്പെടുന്നത് അവഗണിക്കാന്‍ കഴിയാത്ത അര്‍ബുദ രോഗലക്ഷണമാണ്

വയര്‍ വീര്‍ക്കല്‍

ഗ്യാസ് ട്രബിള്‍ പോലെ വയര്‍ വീര്‍ത്തു വരുന്നത് മൂന്നാഴ്ചയിലധികം തുടര്‍ന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്

സ്തനങ്ങളില്‍ മുഴ

സ്തനത്തില്‍ എന്തെങ്കിലും മുഴ പ്രത്യക്ഷപ്പെടുകയോ പെട്ടെന്ന് വലുതാകുകയോ ചെയ്താല്‍ ഡോക്ടറെ കാണേണ്ടതാണ്

ഭാരം കുറയല്‍

ഡയറ്റിങ്ങോ വ്യായാമമോ സമ്മര്‍ദമോ ഒന്നും കൂടാതെ പെട്ടെന്ന് ഭാരം കുറ‍ഞ്ഞാല്‍ സൂക്ഷിക്കണം. പ്രമേഹത്തിന്‍റെ മാത്രമല്ല അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം

ശ്വാസംമുട്ടല്‍

തുടര്‍ച്ചയായ ചുമ, ശ്വാസംമുട്ടല്‍, നെഞ്ച് വേദന എന്നിവ അര്‍ബുദ ലക്ഷണമാകാം. മറ്റു പല രോഗങ്ങളുടെയും സാധ്യത തള്ളിക്കളയാനാകാത്തതിനാല്‍ ഡോക്ടറെ കണ്ട് അര്‍ബുദമല്ലെന്ന് ഉറപ്പാക്കുക

മറുകിൽ വ്യത്യാസം

മറുകുകളോ അരിമ്പാറയോ വലുതാകുകകയോ ചൊറിച്ചില്‍ അനുഭവപ്പെടുകയോ രക്തം വരാന്‍ തുടങ്ങുകയോ ചെയ്യുന്നത് കരുതിയിരിക്കേണ്ട അര്‍ബുദ ലക്ഷണമാണ്