അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ

ആരോഗ്യകരമായ ഭക്ഷണരീതി രോഗങ്ങളില്ലാത്ത ജീവിതം നയിക്കാന്‍ സഹായിക്കും

https-www-manoramaonline-com-web-stories-health 7obm085bh6dbnd6t9atpttqdve web-stories 4mutkb5rdpp4e268dnf73p9of6

വെളുത്തുള്ളി

ഗാസ്ട്രിക്, പ്രോസ്ട്രേറ്റ്, കൊളോറെക്ടല്‍ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. പ്രതിദിനം രണ്ട് മുതല്‍ അഞ്ച് ഗ്രാം വരെ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

മഞ്ഞള്‍

ശ്വാസകോശാര്‍ബുദം, സ്താനാര്‍ബുദം, പ്രോസ്ട്രേറ്റ്, കോളന്‍ അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കും. കറികളിലോ പാലിലോ ചേര്‍ത്ത് ദിവസം രണ്ട് മുതല്‍ മൂന്ന് ടീസ്പൂണ്‍ മഞ്ഞള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ പാന്‍ക്രിയാസിനെയും വയറിനെയും ദഹന, ശ്വാസകോശ നാളികളെയും ബാധിക്കുന്ന അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കും

കാരറ്റ്

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കുന്ന ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്ട്രേറ്റ്, ഗാസ്ട്രിക്, ശ്വാസകോശ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കും

ബ്രക്കോളി

അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്ന സള്‍ഫോറഫേന്‍ സംയുക്തംഅടങ്ങിയിരിക്കുന്നു. സ്താനാര്‍ബുദത്തിന്‍റെയും കൊളോറെക്ടല്‍, കോളന്‍ അര്‍ബുദത്തിന്‍റെയും സാധ്യത കുറയ്ക്കുന്നു