വിജയ് ദേവരകൊണ്ടയില്‍ നിന്ന് പഠിക്കാം ആരോഗ്യകരമായ ഈ നല്ല ശീലങ്ങള്‍

ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ചില നല്ല ശീലങ്ങളുടെ ഉടമയാണ് തെലുങ്ക് നടനും മലയാളികള്‍ക്ക് സുപരിചിതനുമായ വിജയ് ദേവരകൊണ്ട. വിജയ്‌യുടെ ചില നല്ല ശീലങ്ങള്‍ പരിചയപ്പെടാം

https-www-manoramaonline-com-web-stories-health 3i308hm2iqkoqn1dick7mp15er 361n52fpqsai5gptgq5nuoasuc web-stories

വെക്കേഷന്‍ ആഘോഷമാക്കാം

സിനിമയുടെ തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ പല വിദേശ രാജ്യങ്ങളും ചുറ്റലാണ് താരത്തിന്‍റെ പ്രധാന പരിപാടി. ജീവിതം യാത്ര ചെയ്ത് അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ളത് കൂടിയാണെന്ന് വിജയ് ഓര്‍മപ്പെടുത്തുന്നു

പവര്‍ നാപ്

ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ ഒരിത്തിരി നേരം ഉറങ്ങുന്നത് ശരീരം ഫ്രഷായി ഇരിക്കാന്‍ സഹായിക്കും. പവര്‍ നാപ്പുകളുടെ ആരാധകന്‍ കൂടിയാണ് വിജയ്

വളര്‍ത്തു മൃഗങ്ങള്‍ പൊന്നോമനകള്‍

നായ്ക്കളെ വളരെയധികം ഇഷ്ടപ്പെടുന്നു വിജയ്. മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷത്തോടെ ഇരിക്കാനും വളര്‍ത്തു മൃഗങ്ങളുമൊത്ത് സമയം ചെലവിടുന്നത് സഹായകം

ഏറ്റവും പ്രിയം കുടുംബം

താരത്തിന്‍റെ സമൂഹ മാധ്യമ പോസ്റ്റുകളിലെല്ലാം നിറയുന്നത് കുടുംബത്തോടും സഹോദരങ്ങളോടും സുഹൃത്തുകളോടുമുള്ള സ്നേഹമാണ്

ആരോഗ്യം മുഖ്യം

സ്വന്തം ആരോഗ്യത്തെയും മറ്റുള്ളവരുടെ ആരോഗ്യത്തെയും ഗൗരവത്തോടെ സമീപിക്കുന്ന വിജയ് കോവിഡ് കാലത്ത് മാസ്ക് അണിയേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരുന്നു

സ്പോര്‍ട്സ് ഫിറ്റ്നസ് പ്രേമി

കായിക ഇനങ്ങളോടും ഫിറ്റ്നസിനോടുമുള്ള താരത്തിന്‍റെ ഇഷ്ടവും മാതൃകയാക്കാം. ജിമ്മും വര്‍ക്ക്ഔട്ടുമെല്ലാം വിജയ്‌യുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്