ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണവിഭവങ്ങള്‍

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാവുന്ന രോഗത്തിന്‍റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

65qq2nq48ujd7g4n03g101al9j content-mm-mo-web-stories fatty-liver-disease-controlling-foods content-mm-mo-web-stories-health-2022 4diar1gfqqa2a1qcohjcrjclnn content-mm-mo-web-stories-health

കാപ്പി

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സാധ്യത കുറയ്ക്കാന്‍ കാപ്പി സഹായിക്കും. ഫാറ്റി ലിവര്‍ രോഗികള്‍ക്ക് പ്രമേഹത്തിന്‍റെയും അമിത വണ്ണത്തിന്‍റെയും സാധ്യതകള്‍ ഉള്ളതിനാല്‍ പാലോ പഞ്ചസാരയോ ചേര്‍ക്കാതെ കാപ്പി കുടിക്കുന്നതായിരിക്കും ഉത്തമം

പയര്‍ വര്‍ഗങ്ങള്‍

പയര്‍, പരിപ്പ്, കടല, സോയ പയര്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന റസിസ്റ്റന്‍റ് സ്റ്റാര്‍ച്ച് വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, വൈറ്റമിനുകള്‍ എന്നിവ പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു

മീന്‍

സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യതകളും ഇവ കുറയ്ക്കും

സൂര്യകാന്തി വിത്ത്

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്ത് അത്യുത്തമമായ ഭക്ഷണവിഭവമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായകം. പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തും

ചീര

ചീര പോലുള്ള ഇലകളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടത്തിയോണ്‍ കരളിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. പച്ചയ്ക്ക് കഴിക്കുന്നത് ഗുണഫലം വര്‍ധിപ്പിക്കും. ആന്‍റിഓക്സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശവും കുറയ്ക്കും

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ കരളിലെ വിഷാംശം നീക്കി ശുദ്ധീകരിക്കും. ഫാറ്റി ലിവര്‍ രോഗ ബാധയുണ്ടാകുന്നവരില്‍ കാണപ്പെടുന്ന എന്‍സൈമുകളുടെ തോത് കുറയ്ക്കാന്‍ കുര്‍ക്കുമിന്‍ സഹായകം

ഓട്സ്

പോഷണസമൃദ്ധവും ഫൈബര്‍ സമ്പുഷ്ടവുമായ ഓട്സ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും ഫലപ്രദം