പാൻക്രിയാറ്റിക് കാൻസർ: തിരിച്ചറിയാം ഈ 5 ലക്ഷണങ്ങളിലൂടെ

പാൻക്രിയാസിനു ചുറ്റും അനിയന്ത്രിതമായി കാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് കാൻസർ. വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. രോഗം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റു ചില ലക്ഷണങ്ങൾ കൂടിയുണ്ട്

https-www-manoramaonline-com-web-stories-health 7eha4rednb7mq112c8662ihkkq 32ut70rr50ik55th44qalobcgi web-stories

അടിവയറ്റിൽ വേദന

അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും െചയ്താൽ അത് പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം

നടുവേദന

പാൻക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണിത്. കാൻസർ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്

ഓക്കാനം, ഛർദി

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിന്റെ ആദ്യലക്ഷണമാണ്. പെട്ടെന്ന് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ദഹനക്കേട് ഇവയും വരാം

പ്രമേഹം

അൻപതു വയസ്സിനു ശേഷമുള്ള പ്രമേഹവും പാൻക്രിയാറ്റിക് കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം പെട്ടെന്നു കുറഞ്ഞാൽ വൈദ്യപരിശോധന നടത്തണം. പ്രമേഹമുള്ള എല്ലാവർക്കും കാൻസർ വരാനുള്ള സാധ്യത ഇല്ല

മഞ്ഞപ്പിത്തം, ചർമത്തിലെ ചൊറിച്ചിൽ

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം, ഒപ്പം മഞ്ഞപ്പിത്തവും പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്നു. ദഹനക്കേട് ചർമത്തിന് മഞ്ഞനിറം, കണ്ണുകളിൽ വെളുപ്പ് ഇവയും കാണാം