വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

രോഗപ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെട്ട വൈറ്റമിനായ സി പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. കുറഞ്ഞത് 90 മിഗ്രാം വൈറ്റമിൻ സി എങ്കിലും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യം

https-www-manoramaonline-com-web-stories-health j8um16ihc0b7saphe7b4f6beh web-stories 56fvap4ol4v0noocj03kccc10j

ഓറഞ്ചും ചെറുനാരങ്ങയും

വൈറ്റമിൻ സിയാൽ സമ്പന്നമായതാണ് ഓറഞ്ചും ചെറുനാരങ്ങയും. 100 ഗ്രാം സെർവിങ്ങിൽ 53.2 മിഗ്രാം വൈറ്റമിൻ സി ഓറഞ്ചിലും 53 മി.ഗ്രാം നാരങ്ങയിലും അടങ്ങിയിരിക്കുന്നു

പൈനാപ്പിൾ

വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. ഒരു സെർവിങ്ങിൽ 79 മി.ഗ്രാം ഉണ്ട്. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും

പപ്പായ

നാരുകൾ ധാരാളമടങ്ങിയ പപ്പായ ക്രമം തെറ്റിയ ആർത്തവം ഉള്ളവർക്ക് ഗുണകരമാണ്. ഒരു കപ്പ് പപ്പായയിൽ 88 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്

പേരയ്ക്ക

അന്നജവും നാരുകളും മിതമായ അളവിൽ അടങ്ങിയ പേരയ്ക്ക വൈറ്റമിൻ സിയുടെ കലവറയാണ്. ഒരു പേരയ്ക്കയിൽ 126 മി.ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്

കിവി

ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ കിവിപ്പഴം പ്രമേഹ രോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്. രണ്ടു കിവിപ്പഴം 137 മി.ഗ്രാം വൈറ്റമിൻ സി തരും

കാപ്സിക്കം

പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ ലഭ്യമായ കാപ്സിക്കം വൈറ്റമിൻ സി ധാരാളമായടങ്ങിയ ഒന്നാണ്. ഇടത്തരം വലുപ്പമുള്ള ഒരു ചുവപ്പു കാപ്സിക്കത്തിൽ 152 മി.ഗ്രാമും പച്ചയിൽ 96 ഉം മഞ്ഞയിൽ 218 മി. ഗ്രാമും വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു