വൈറ്റമിന്‍ ഡിയുടെ അഭാവം തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍ വഴി

ശരീരത്തിന് അത്യാവശ്യം വേണ്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ശരീരത്തിലെ കാല്‍സ്യത്തിന്‍റെയും ഫോസ്ഫേറ്റിന്‍റെയും തോതിനെ നിയന്ത്രിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളെയും പല്ലുകളെയും പേശികളെയുമെല്ലാം ആരോഗ്യത്തോടെ സൂക്ഷിക്കുന്നു

content-mm-mo-web-stories 2p5hgito25dns8hjt2am20lsqj content-mm-mo-web-stories-health-2022 vitamin-d-deficiency-symptoms 5eoq2hmup311m2iq6npkm97n4k content-mm-mo-web-stories-health

സൂര്യപ്രകാശം തീരെ ഏല്‍ക്കാത്തവര്‍ക്കും വൈറ്റമിന്‍ ഡി അഭാവം കാണപ്പെടാറുണ്ട്. സൂര്യപ്രകാശത്തിന് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്

ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അറിയാം

എപ്പോഴും രോഗബാധ

എപ്പോഴും പനിയും ജലദോഷവുമൊക്കെ വരുന്നത് ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഇല്ലെന്നതിന്‍റെ സൂചനയാണ്. പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന വൈറ്റമിന്‍ ഡിയുടെ അഭാവം ഒരാളെ നിരന്തരം രോഗബാധിതനാക്കുന്നു

ക്ഷീണം

ശരീരത്തിന് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമാകാം

എല്ല് വേദന

വൈറ്റമിന്‍ ഡിയുടെ അഭാവം എല്ലുകള്‍ക്ക് വേദനയുണ്ടാക്കാം. പുറത്തിനും നടുവിനുമൊക്കെ വൈറ്റമിന്‍ ഡി അഭാവം മൂലം ഇത്തരത്തിൽ വേദനയുണ്ടാകാം

പേശീ വേദന

ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാതെ വരുന്നത് പേശികള്‍ക്കും വേദനയുണ്ടാക്കും

സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യവിഭവങ്ങള്‍, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈഡ് ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും

വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ തുള്ളിമരുന്നായും ടാബ്‌ലറ്റുകളായും കുട്ടികള്‍ക്ക് ഗമ്മി ബീന്‍സായും ഒക്കെ ലഭ്യമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ സപ്ലിമെന്‍റുകള്‍ കഴിച്ചു തുടങ്ങാവുള്ളൂ