പ്രസവശേഷവും സൂപ്പര്‍ ഫിറ്റായി അനുഷ്ക ശര്‍മ

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അനുഷ്ക-വിരാട് കോലി ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഒരു മാസം കഴിഞ്ഞ് അനുഷ്ക പുറത്തു വിട്ട ചിത്രമാണ് ഇത്ര വേഗമൊക്കെ പ്രസവ സമയത്തെ ഭാരം കുറയ്ക്കാനാകുമോ എന്ന് അമ്പരപ്പിച്ചത്

content-mm-mo-web-stories 1aj47ndfqbgfsbs3rpki1tleph anushka-sharma-post-pregnancy-fitness content-mm-mo-web-stories-health-2022 content-mm-mo-web-stories-health 44j9eo2slb7rubvspio2ripo28

പ്രസവകാലത്ത് വണ്ണം വയ്ക്കുന്നതും ശരീരത്തിന് ഭാരം കൂടുന്നതുമൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ ശരിയായ ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറച്ച് പഴയപടിയാകാന്‍ സാധിക്കും

പ്രസവശേഷം സൂപ്പര്‍ സ്ലിമ്മും ഫിറ്റുമാകാന്‍ അനുഷ്ക പിന്തുടര്‍ന്ന വഴികള്‍ അറിയാം. സാധാരണ പ്രസവത്തില്‍ 16 ആഴ്ച കൊണ്ടും സി-സെക്‌ഷനാണെങ്കില്‍ 30 ആഴ്ച കൊണ്ടും പ്രസവ സമയത്തെ ഭാരം കുടഞ്ഞു കളയാന്‍ സാധിക്കും

പ്രസവസമയത്ത് ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് തനിയെ പോകില്ല. മുലയൂട്ടുന്നതിനായി മാറിടത്തിലെ കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ചയുടെ ഭാഗമായി വരുന്ന ഭാരവും ഉടനെ കുറയില്ല

ഭാരം കുറയ്ക്കാനായി ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം പിന്തുടരണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം

പ്രസവശേഷം ഫിറ്റ്നസിലേക്ക് തിരികെയെത്തണമെങ്കിൽ ശിശു പരിചരണത്തിനിടെ ലഭ്യമായ സമയം അമ്മമാര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ചര്‍മാരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം ഉറക്കം അത്യാവശ്യമാണ്

ഒന്‍പത് മാസത്തിലധികം കുഞ്ഞിനെ ചുമന്നുകൊണ്ടു നടക്കുന്നത് നട്ടെല്ലിന് നല്ല ആയാസമുണ്ടാകും. ഇത് പഴയ പടിയാക്കാന്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും നില്‍ക്കുമ്പോഴുമൊക്കെ മികച്ച ബോഡി പോസ്ച്ചര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിലിലോ കസേരയിലോ ഒക്കെ തലയണ ഉപയോഗിച്ച് ബാക്ക് സപ്പോര്‍ട്ട് നല്‍കാം

പ്രസവശേഷം അമ്മമാര്‍ക്ക് വ്യായാമം ചെയ്യാനുള്ള മൂഡ് പലപ്പോഴും ഉണ്ടായെന്ന് വരില്ല. പക്ഷേ, കുറച്ച് സമയം ഇതിനായി നീക്കി വയ്ക്കാം. റെസിസ്റ്റന്‍സ് ട്രെയിനിങ് ചെയ്യുന്നത് ഭാരം കുറയ്ക്കാനും മസില്‍ മാസും എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രത നിലനിര്‍ത്താനും സഹായകമാണ്

പ്രസവം, കുഞ്ഞുങ്ങളെ മുലയൂട്ടല്‍, അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കല്‍, ഉറക്കമില്ലായ്മ എന്നിങ്ങനെ അമ്മമാരുടെ ക്ഷമ നശിക്കാനുള്ള എല്ലാ സാഹചര്യവും ചുറ്റിലും ഉണ്ടാകും. എന്നാല്‍ സ്വന്തം മനസ്സിന്‍റെയും ശരീരത്തിന്‍റെയും സൗഖ്യത്തിനും ക്ഷേമത്തിനുമായി കുറച്ച് സമയം കൃത്യമായ പ്ലാനിങ്ങിലൂടെ അമ്മമാര്‍ക്ക് സ്വയം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങിയവ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും