ഓർമശക്തി കുറയുന്നതിനു പിന്നിലെ കാരണങ്ങൾ

ഓര്‍മക്കുറവ് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. വിലപിടിച്ച സാധനങ്ങള്‍ വല്ലയിടത്തും വച്ച് മറക്കുന്നതും സുഹൃത്തുക്കളുടെ പേര് പെട്ടെന്ന് മറന്നു പോകുന്നതും ജോലി സംബന്ധമായ കാര്യങ്ങള്‍ മറന്നു പോകുന്നതുമെല്ലാം ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല

1a9n9h1ccjqs9dup2jtei00nn9 https-www-manoramaonline-com-web-stories-health 16fpemgn6vg74j87s531u540pd web-stories

തലച്ചോര്‍ പല തരത്തിലുള്ള വിവരങ്ങളെ തരംതിരിച്ച്, സൂക്ഷിച്ച് വയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ ആ വിവരങ്ങളെ തിരിച്ചെടുത്ത് തരികയുമാണ് ചെയ്യുക. ഇതിനിടയില്‍ ചില കാര്യങ്ങള്‍ താത്ക്കാലികമായി ഓര്‍ത്തെടുക്കാന്‍ കഴിയാതിരിക്കുന്നത് സ്വാഭാവികമാണ്

ഇത് നിത്യസംഭവമാകുന്നത് ചില ഗൗരവമായ പ്രശ്‌നങ്ങളുടെ സൂചനയായി കണക്കാക്കണം. പല കാരണങ്ങള്‍ കൊണ്ട് ഓര്‍മശക്തിയില്‍ വിള്ളല്‍ വീഴാം

സമ്മര്‍ദവും ഉത്കണ്ഠയും

നിരന്തരമായ സമ്മര്‍ദവും ഉത്കണ്ഠയും ഭയവുമെല്ലാം തലച്ചോറിനെ ക്ഷീണിപ്പിക്കും. ഇതുമൂലം തലച്ചോറിന് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും കഴിയാതെ വരുന്നു

വിഷാദരോഗം

വിഷാദരോഗം ഒരാളുടെ ധാരണാശേഷിയിലും ഓര്‍മശക്തിയിലുമെല്ലാം കാര്യമായ തകരാറുകള്‍ ഉണ്ടാക്കാം. വിഷാദം നേരിടുന്നവരില്‍ ഓര്‍മശക്തിക്ക് മങ്ങലേല്‍ക്കുന്നതും ഇതിനാലാണ്

ഉറക്കമില്ലായ്മ

രാത്രി ഉറങ്ങാതിരിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കും. ഉറക്കമില്ലായ്മ മാത്രമല്ല അമിതമായ ഉറക്കവും ഓര്‍മശക്തിയെ ബാധിക്കാം. പ്രതിദിനം ശരാശരി ഏഴ് മണിക്കൂര്‍ ഉറങ്ങുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും

ചില മരുന്നുകള്‍

വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയുമൊക്കെ ചികിത്സയ്ക്കായി കഴിക്കുന്ന ചില മരുന്നുകളും ഓര്‍മശക്തിയെ ബാധിക്കാം

തലയ്ക്ക് ക്ഷതം

വീഴ്ചയിലോ മറ്റോ തലയ്ക്ക് ഉണ്ടാകുന്ന ക്ഷതവും പരുക്കും ഓര്‍മശക്തിക്ക് തകരാറുണ്ടാക്കാറുണ്ട്. ഇതിനാല്‍ തലയിടിച്ച് വീഴുന്ന അവസരത്തില്‍ പരിശോധനകള്‍ നടത്തി തലയ്ക്ക് ക്ഷതമുണ്ടായിട്ടില്ല എന്ന് ഉറപ്പിക്കേണ്ടതാണ്

ആര്‍ത്തവ വിരാമം

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോട് അടുപ്പിച്ച് സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂഡ് മാറ്റങ്ങളിലേക്കും ഉറക്ക പ്രശ്‌നങ്ങളിലേക്കും നയിക്കും. ഇത് ചിലപ്പോള്‍ അവരുടെ ഓര്‍മശക്തിയെയും ബാധിക്കാം

പോഷണക്കുറവ്

വൈറ്റമിന്‍ ബി1, ബി12 പോലെയുള്ളവയുടെ അഭാവവും ഓര്‍മക്കുറവിന് കാരണമാകാം. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കും

മദ്യപാനം

മദ്യത്തിന്റെ അമിതമായ ഉപയോഗം കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കുകയും പതിയെ ഓര്‍മശക്തിയെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനും മദ്യപാദനം ഹാനീകരമാണ്