രക്തസമ്മര്‍ദം കുറയ്ക്കാം ഈ ജീവിതശൈലീ മാറ്റങ്ങളിലൂടെ

ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം പോലെ പല രോഗങ്ങളിലേക്കുമുള്ള പടിവാതിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍

content-mm-mo-web-stories t32p16bt159fduc14gmeimn1u content-mm-mo-web-stories-health-2022 6dr7k1o3j1mi79sgk99066at15 content-mm-mo-web-stories-health blood-pressure-control-lifestyle-changes

സിസ്റ്റോളിക് പ്രഷര്‍ 120ന് താഴെയായിരിക്കുന്നതാണ് നോര്‍മല്‍. ഡയസ്റ്റോളിക് പ്രഷറിന്‍റെ നോര്‍മല്‍ തോത് 80ന് താഴെയായിരിക്കണം

സിസ്റ്റോളിക്-ഡയസ്റ്റോളിക് പ്രഷറുകള്‍ 120/80 തോതില്‍ നിന്നും ഉയരുന്നതിനെയാണ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന് വിളിക്കുന്നത്

ചില ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താം. ഇതിനു സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ അറിയാം

വ്യായാമം

നിത്യവുമുള്ള വ്യായാമം നമ്മുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തും. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രക്തം പമ്പ് ചെയ്യാന്‍ ഇത് ഹൃദയത്തെ സഹായിക്കും. മെച്ചപ്പെട്ട രക്തപ്രവാഹം രക്തസമ്മര്‍ദം സാധാരണ തോതിലാക്കും

സമ്മര്‍ദം കുറയ്ക്കാം

നിരന്തരമുള്ള മാനസിക സമ്മര്‍ദം രക്തസമ്മര്‍ദം ഉയരാന്‍ കാരണമാണ്. സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്തും

ഭാരം നിയന്ത്രിക്കാം

അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ച് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാം

മദ്യപാനം

മദ്യപാനത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതും രക്തസമ്മര്‍ദം ഉയരാതെ കാക്കുന്നതാണ്. മദ്യപാനം ഒഴിവാക്കാന്‍ പറ്റുന്നവര്‍ ഇത് ഒഴിവാക്കുകയോ അതിന് സാധിക്കാത്തവര്‍ ഒന്നോ രണ്ടോ ഡ്രിങ്കിലേക്ക് പ്രതിദിന ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്

പുകവലി

പുകവലി പൂര്‍ണമായും നിര്‍ത്തുന്നത് ശ്വാസകോശത്തെ മാത്രമല്ല രക്തസമ്മര്‍ദം നിയന്ത്രിച്ച് നിങ്ങളുടെ ഹൃദയത്തെയും രക്ഷിക്കും

ഉപ്പ് നിയന്ത്രിക്കാം

ഭക്ഷണത്തിലെ ഉപ്പിന്‍റെ അളവും രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ പ്രധാനമാണ്. ചെറിയ തോതില്‍ ഉപ്പ് കുറച്ചാല്‍ പോലും ഗണ്യമായ മാറ്റങ്ങള്‍ രക്തസമ്മര്‍ദത്തില്‍ വരുത്താനാകും

കഫെയ്ൻ

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫെയ്ൻ ചിലരില്‍ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഘടകമാണ്. നിങ്ങളുടെ ശരീരം കഫെയ്നോട് എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇതിന്‍റെ ഉപയോഗവും നിയന്ത്രിക്കാം