ഒരു മാസം കൊണ്ട് 5 കിലോ കുറച്ച് ശിൽപ ബാല

ഒരു മാസം കൊണ്ട് 5 കിലോ കുറച്ച ടിപ്സ് ആരാധകർക്കായി പങ്കുവച്ച് നടിയും അവതാരകയുമായ ശിൽപ ബാല

https-www-manoramaonline-com-web-stories-health 36dcgtk32d6j13fet51f80l60h n9egcltsuvpdsr9kdpfrlav55 web-stories

84 കിലോയിൽ നിന്ന് 79 കിലോയിലേക്കാണ് ഒരു മാസത്തെ ഡയറ്റ് പ്ലാൻ കൊണ്ട് ശിൽപ എത്തിയത്

ഇരട്ടത്താടിയും ചാടിയ വയറുമെല്ലാം മാറിക്കിട്ടിയെന്നു താരം പറയുന്നു

പ്രാതലിനു മുൻപായി വെയ്ക്ക് അപ് ഡ്രിങ്ക് കുടിക്കും. തലേ ദിവസം പത്ത് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു വയ്ക്കും. പിറ്റേദിവസം രാവിലെ ഈ വെള്ളവും മുന്തിരിയും കഴിക്കും

അരിയാഹാരവും പഞ്ചസാരയും പൂർണമായും ഒഴിവാക്കി. ഒരുപാട് പഞ്ചസാര ഇട്ട് ഒരു ബക്കറ്റ് നിറയെ ചായ കുടിക്കുന്ന ആളായിരുന്നു, അത് പൂർണമായും ഒഴിവാക്കി

വെയ്ക്ക് അപ് ഡ്രിങ്കിനു ശേഷം വ്യായാമം. ഇടയ്ക്ക് സൂംബാ ഡാൻസ്, യുട്യൂബ് വിഡിയോസ് നോക്കിയുള്ള വ്യായാമം

ബ്രേക്ക് ഫാസ്റ്റിനും പ്രീവർക്കൗട്ടിനും മുൻപായി ഒരു പഴം കഴിക്കും. വർക്കൗട്ടിനു ശേഷം പ്രാതൽ കഴിക്കും

ഉച്ചയ്ക്ക് 12 മണിക്ക് മിഡ് മീൽടൈമിൽ ഒരു ഫ്രൂട്ട് കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യാം

ലഞ്ചിന് രണ്ട് ചപ്പാത്തിയും ഗ്രിൽഡ് ചിക്കനുമാണ് കഴിക്കുന്നത്. വൈകിട്ട് 5 മണിക്ക് ഗ്രീൻ ടീ കുടിക്കും

രാത്രി 7.30 ആകുമ്പോൾ ഡിന്നർ കഴിക്കും. ഡിന്നറിന് ലെറ്റ്യൂസ്, കാരറ്റ്, കുക്കുമ്പർ, കോൺ, ഒലിവ് എന്നിവ മിക്സ് ചെയ്ത സാലഡ് ആണ് കഴിക്കാറുള്ളത്

മൂന്ന് ദിവസം പട്ടിണി കിടന്നാൽ വെയ്റ്റ് കുറയില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെ കുറയ്ക്കുന്ന വെയ്റ്റ് അതേ പോലെ തന്നെ തിരിച്ചു വരുമെന്ന് ശിൽപ പറയുന്നു