അറിയാം സാറ ടെന്‍ഡുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം

ഗ്ലാമറിനൊപ്പം തന്നെ ഫിറ്റ്‌നസിലും ശ്രദ്ധപുലര്‍ത്തുന്ന ഒരാളാണ് സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കർ

https-www-manoramaonline-com-web-stories-health 1varjvrd2bp6kdu523v5dptd8b 6cs910f6p9bi2apj1e9fem0mag web-stories

ചിത്രങ്ങളെടുക്കാന്‍ പിന്നാലെ കൂടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ സാറയെ പലപ്പോഴും പകര്‍ത്തിയിട്ടുള്ളത് ജിമ്മിന് പുറത്തു വച്ചാണ്

വര്‍ക്ക്ഔട്ട് ഒരിക്കലും മുടക്കാത്ത ഈ 23കാരി സ്ഥിരപ്രയത്‌നത്തില്‍ വിശ്വസിക്കുന്നു

കാര്‍ഡിയോ വ്യായാമങ്ങളുടെ ഫാനായ സാറയുടെ പ്രിയപ്പെട്ട വിനോദം ഓട്ടമാണ്

ജോഗിങ്ങും നടത്തവും ചെയ്തു കൊണ്ടാണ് സാറ തന്റെ ദിവസം ആരംഭിക്കുന്നത്. വാരാന്ത്യങ്ങളില്‍ നീന്തലിനായും സമയം കണ്ടെത്താറുണ്ട്

യോഗയാണ് സാറയുടെ വര്‍ക്ക്ഔട്ട് ഷെഡ്യൂളിലെ മറ്റൊരു പ്രധാന ഇനം. പിതാവ് സച്ചിന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ള യോഗ ചിത്രങ്ങളില്‍ സാറയും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും പലപ്പോഴും ഇടം പിടിക്കാറുണ്ട്

ഭക്ഷണകാര്യത്തിലും സാറ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്ന സാറ പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നു