ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ നാല് പാനീയങ്ങള്‍

മോശം ഭക്ഷണക്രമം, ശാരീരിക അധ്വാനത്തിന്‍റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഭാരം വര്‍ധിക്കാന്‍ കാരണമാകാം

weight-loss-drinks content-mm-mo-web-stories 2nd0juhmjqmc78ujedr6gstov8 content-mm-mo-web-stories-health-2022 content-mm-mo-web-stories-health 387v0er0p84db24mc62i7dbvet

ചയാപചയ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നവര്‍ക്ക് ചെറിയ പരിശ്രമം കൊണ്ടുതന്നെ നല്ല തോതില്‍ ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും

കൊഴുപ്പ് വേഗത്തില്‍ കത്തിച്ച് ശരീരവടിവ് കാത്ത് സൂക്ഷിക്കാനും മികച്ച ചയാപചയം സഹായിക്കും

ചയാപചയവും ദഹനപ്രക്രിയയും മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാനായി ഇനി പറയുന്ന നാല് പാനീയങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്

ചെറുചൂട് വെള്ളത്തില്‍ നാരങ്ങ

ചെറുചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് രാവിലെ കഴിക്കുന്നത് ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്താനും വിഷാംശങ്ങള്‍ നീക്കാനും സഹായിക്കും

ഇത് ചയാപചയം വര്‍ധിപ്പിച്ച് കൊഴുപ്പ് വേഗത്തില്‍ അലിയിക്കും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഉത്തമം. വൈറ്റമിന്‍ സിയും ഫ്ളാവനോയ്ഡുകളും അടങ്ങിയ പാനീയം രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും

പൊട്ടാസിയം, ഫോളേറ്റ്, വൈറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്ന ഈ പാനീയം ആരോഗ്യകരമായ രീതിയില്‍ ഒരു ദിവസം ആരംഭിക്കാന്‍ സഹായിക്കുന്നു

മോരുവെള്ളം

കാലറി കുറഞ്ഞ മോരു വെള്ളം ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ളക്സ് നിയന്ത്രിക്കുകയും കൊഴുപ്പ് അലിയിക്കുകയും ചെയ്യും

മോരു വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ വയറിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്. മഞ്ഞപ്പൊടിയും മല്ലിയിലയും കറിവേപ്പിലയും ഇഞ്ചിയുമെല്ലാം ചേര്‍ക്കുന്നത്ഗുണവും രുചിയും വര്‍ധിപ്പിക്കും

കട്ടന്‍ കാപ്പി

പഞ്ചസാര ചേര്‍ക്കാത്ത ഒരു കപ്പ് ചൂട് കട്ടന്‍ കാപ്പി രാവിലെ കഴിക്കുന്നത് ശരീരത്തില്‍ നിന്ന് കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ അമിതമായ കാപ്പി ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം

കസ് കസ് വിത്തും വെള്ളവും

ഏത് പാനീയത്തിന്‍റെയും കൂടെ ചേര്‍ക്കാവുന്ന കസ് കസിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കുന്ന കസ് കസ് ചയാപചയവും മെച്ചപ്പെടുത്തി കൊഴുപ്പിനെ കത്തിക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു