ലൈംഗികബന്ധത്തിലൂടെ ലഭിക്കും ആരോഗ്യപരമായ അഞ്ച് അപ്രതീക്ഷിത ഗുണങ്ങൾ

ലൈംഗികതയ്ക്ക് ആസ്വാദനപരവും പ്രത്യുൽപാദനപരവുമായ ഗുണങ്ങൾക്കു പുറമേ മറ്റു നിരവധി ഗുണങ്ങളുമുണ്ട്

https-www-manoramaonline-com-web-stories-health 7a99bp4b09qregcph1m0htqbo9 3k1m2hhmjult11gbbh53bkhndf web-stories

അവയിൽ അഞ്ചെണ്ണം ഇതാ

ലൈംഗിക ഊർജസ്വലതയുള്ളവർക്ക് അണുബാധകളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആഴ്ചയിൽ ഒന്നു രണ്ടു തവണയെങ്കിലും ലൈംഗികബന്ധം പുലർത്തുന്നവരിൽ പ്രതിരോധശക്തി കൂടുന്ന ആന്റിബോഡികളുടെ ഉൽപാദനം കൂടുതലായതിനാലാണ് ഈ ഗുണം ലഭിക്കുന്നത്

പങ്കാളിയുമായുള്ള ഇണചേരൽ രക്തസമ്മർദം കുറയ്ക്കുന്നു. രക്തസമ്മർദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് സമ്മർദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാൽ സ്വയംഭോഗത്തിൽ ഈ ഗുണം ലഭിക്കില്ല

ഏതാണ്ട് 30 ശതമാനം സത്രീകൾക്കും ജീവിതത്തിൽ എപ്പോഴെങ്കിലും യൂറിനറി ഇൻകോണ്ടിനൻസ് എന്ന മൂത്രം പിടിച്ചു നിർത്താനുള്ള ശേഷിയിൽ കുറവു വരും. നല്ല ലൈംഗിക ജീവിതത്തിലൂടെ പെൽവിക് ഫ്ലോർ പേശികൾക്ക് മികച്ച വ്യായാമം കിട്ടുന്നതിലൂടെ ഈ പ്രശ്നം തടയുന്നു

ഇണചേരലിൽ ഒരു മിനിറ്റിൽ ഏതാണ്ട് അഞ്ച് കാലറിയാണ് ഉപയോഗിക്കപ്പെടുന്നത്. സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികൾക്കും ആയാസം ലഭിക്കുന്നതിനാൽ സെക്സ് ഒരു മികച്ച വ്യായാമമാണ്

വേദന കുറയ്ക്കാനും വേദനാസഹനശേഷി കൂട്ടാനും സഹായിക്കുന്ന വിവിധ ഹോർമോണുകൾ രതിമൂർച്ഛയുടെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അതിനാൽ സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്