അമിതഭാരം കുറച്ച് ഫിറ്റ് ആന്‍ഡ് സ്മാര്‍ട്ട് ആകണോ? എങ്കില്‍ അതിനായി ശരിയായ വഴിയും തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്
ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാനുള്ള മൂന്നു വഴികള്‍
ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങള്‍ അതിന്റെ ഭാഗമാക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഉത്തമം. ചയാപചയം മെച്ചപ്പെടുത്താനും സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാന്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമനന്‍ സഹായകം
ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഭാരം കുറയ്ക്കാന്‍ കഴിക്കാവുന്ന പച്ചക്കറിയാണ്. 100 ഗ്രാം ബീറ്റ് റൂട്ടില്‍ 43 കാലറിയാണുള്ളത്. ഇതില്‍ 0.2 ഗ്രാം കൊഴുപ്പും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു
ഡയറ്ററി ഫൈബര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പേരയ്ക്കയില്‍ നിന്ന് നിത്യവും നമുക്ക് ആവശ്യമായ ഫൈബറിന്റെ 12 ശതമാനം ലഭിക്കും. ദഹനസംവിധാനത്തെ മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും
പല മഞ്ഞു കാല സ്പെഷല്‍ ഭക്ഷണങ്ങളുടെയും റെസിപ്പിയില്‍ ഇടം പിടിച്ചിട്ടുള്ള കറുവാപട്ട ഭാരം കുറയ്ക്കാനും സഹായം. പ്രകൃതിദത്തമായ രീതിയില്‍ ഇത് ചയാപചയം മെച്ചപ്പെടുത്തുന്നു
ഫൈബര്‍ ധാരാളം അടങ്ങിയ കാരറ്റ് വിഘടിക്കാനും ദഹിക്കാനും ഏറെ നേരം എടുക്കുന്നതിനാല്‍ പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പോലെ തോന്നുമെന്നതിനാല്‍ അനാവശ്യമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതും ഒഴിവാക്കാം. കാലറി കുറഞ്ഞ കാരറ്റില്‍ സ്റ്റാര്‍ച്ചും അടങ്ങിയിട്ടില്ല