ഫിറ്റ്‌നസിലും ഫയറായ അല്ലു അർജുൻ

ദക്ഷിണേന്ത്യയിലെ ഏറ്റവും എനര്‍ജറ്റിക് ആയ നടനായിട്ടാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ അറിയപ്പെടുന്നത്

content-mm-mo-web-stories content-mm-mo-web-stories-health-2022 3c0okchqukt0ck7rojst80rpoj content-mm-mo-web-stories-health fitness-tips-allu-arjun 1f30j8ms9bk1r4kvq2msmhqkg1

പുഷ്പ ദ റൈസ് എന്ന ചിത്രത്തിലൂടെ അല്ലു വീണ്ടുമെത്തുമ്പോള്‍ മലയാളി ആദ്യം കണ്ട അല്ലുവിന്റെ ഊര്‍ജ്ജത്തിനും പ്രസരിപ്പിനും ഒരു കുറവുമില്ല

ചടുലമായ ഡാന്‍സ് നമ്പരുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടുന്ന അല്ലു ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫയറാണ്

അല്ലു അര്‍ജുന്റെ ഫിറ്റായ ശരീരത്തിന്റെ രഹസ്യം ഇനി പറയുന്നവയാണ്

45 മിനിറ്റ് ഓട്ടം

ദിവസവും 45 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ രാവിലെ ഓടാന്‍ പോകും. ഈ പവര്‍ പാക്ക്ഡ് ജോഗിങ്ങിലൂടെയാണ് അല്ലു തന്റെ ദിവസം തുടങ്ങുക

സ്ഥിരപ്രയത്‌നം അത്യാവശ്യം

വര്‍ക്ക്ഔട്ടിന് ശരിയായ ഫലം ലഭിക്കണമെങ്കില്‍ സ്ഥിരപ്രയത്‌നം അത്യാവശ്യമാണ്. ആഴ്ചയില്‍ ആറു മുതല്‍ എട്ടു തവണ വരെ വ്യായാമം ചെയ്യാന്‍ അല്ലു ശ്രദ്ധിക്കാറുണ്ട്. മടി തോന്നുമ്പോള്‍ ഇത് ആഴ്ചയില്‍ മൂന്നോ നാലോ ആയി കുറയ്ക്കും

കാലിസ്‌തെനിക്‌സ്

ഉപകരണങ്ങളൊന്നും ഇല്ലാതെ സ്വന്തം ശരീരത്തിന്റെ ഭാരം ഉപയോഗപ്പെടുത്തിയുള്ള വ്യായാമങ്ങളെയാണ് കാലിസ്‌തെനിക്‌സ് എന്ന് പറയുന്നത്. പുഷ് അപ്, പുള്‍ അപ്പ്, ചിന്‍ അപ്, ഡിപ്, ജംപ് സ്ക്വാട്‌സ്, ക്രഞ്ചസ്, ജംപ് റോപ് എന്നിവയെല്ലാം കാലിസ്‌തെനിക്‌സ് വ്യായാമമുറകളാണ്. ഇവ ഇഷ്ടപ്പെടുന്ന അല്ലു വര്‍ക്ക് ഔട്ട് ഷെഡ്യൂളിലും ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്

വ്യായാമം രസകരമാക്കാന്‍ സൈക്ലിങ്

വ്യായാമത്തില്‍ വൈവിധ്യം കൊണ്ട് വന്ന് അത് ആസ്വാദ്യകരമാക്കാനാണ് അല്ലുവിന് ഇഷ്ടം. ഇതിനാല്‍ സൈക്ലിങ് ഉള്‍പ്പെടെയുള്ളവ ഫിറ്റായിരിക്കാന്‍ ചെയ്യാറുണ്ട്

പച്ചക്കറികള്‍ ഇഷ്ടം

ഫിറ്റായിരിക്കാന്‍ വ്യായാമം മാത്രം പോരാ നല്ല ഭക്ഷണവും വേണം. കര്‍ശനമായ വര്‍ക്ക്ഔട്ടിനൊപ്പം ശുദ്ധവും ഫ്രഷുമായ പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമവും അല്ലു പിന്തുടരുന്നു. മധുരത്തോടുള്ള തന്റെ അഭിനിവേശത്തെ നിയന്ത്രിക്കാനായി ദിവസത്തിലൊരു ചോക്ലേറ്റ് ബാറും കഴിക്കും