ലൈംഗികജീവിതം മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ

ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ലൈംഗികജീവിതത്തിലെ ഉത്കണ്ഠ അകറ്റാനും പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാനും സഹായിക്കും

content-mm-mo-web-stories 72d9i1jlvjkglntla3q40ptk0l content-mm-mo-web-stories-health-2022 gf3f6u2nrhibkf869sgkjtcb5 content-mm-mo-web-stories-health sexual-life-boosting-tips

കിടപ്പറയിലെ പ്രകടനം മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് യോജിച്ച ഒരു ‘സെക്സ് ഗൈഡ്’ ഇതാ

തേടാം പുതിയ മാർഗങ്ങൾ

എന്നും ഒരേ മുഖം, ഒരേ സ്ഥലം. ദിനചര്യപോലെ പങ്കാളിയുമായി സെക്സ് ചെയ്യുന്നത് മടുപ്പുണ്ടാക്കുന്നുണ്ടോ, എങ്കിൽ പുതിയ ഒരു പൊസിഷൻ ശ്രമിക്കാം. സ്ഥലം മാറാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും

സമ്മർദം അധികം വേണ്ട

സമ്മർദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മർദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും

ഉപേക്ഷിക്കാം പുകവലി

പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്കു നയിക്കും. പുകവലി ഉപേക്ഷിച്ചാൽ ലൈംഗിക ജീവിതം മെച്ചപ്പെടുത്താം

ഒരു കപ്പ് കാപ്പി ആകാം

ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ കാരണമാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും ഒരു കപ്പ് കാപ്പി സഹായിക്കും

യാത്ര പോകാം

ഇടയ്ക്ക് പങ്കാളിയുമൊത്ത് യാത്ര പോകാം. രാത്രിയിൽ ഒരു ഔട്ടിങ് പങ്കാളിയുമായി കൂടുതൽ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും

വ്യായാമം മുടക്കരുതേ

പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം മുപ്പതു മിനിറ്റ് നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. ഓടുകയോ നീന്തുകയോ ആകാം

കഴിക്കാം പഴങ്ങളും പച്ചക്കറികളും

ചില ഭക്ഷണങ്ങൾ രക്തയോട്ടം കൂട്ടാൻ സഹായിക്കും. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം എന്നിവയും മുളക്, കുരുമുളക് മുതലായ എരിവുള്ള ഭക്ഷണങ്ങളും കഴിക്കാം. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും സഹായിക്കും