ഡ്രീം ഗേള്‍ മാധുരി ദീക്ഷിത്തിന്‍റെ ഫിറ്റ്നസ്, സൗന്ദര്യ രഹസ്യങ്ങള്‍

സൗന്ദര്യം കൊണ്ടും ആകാര ഭംഗി കൊണ്ടും 90കളിലെ ആ പഴയ പ്രൗഢിക്ക് തരിമ്പും മങ്ങലേല്‍ക്കാതെയാണ് മാധുരി സ്ക്രീനില്‍ മിന്നിത്തിളങ്ങുന്നത്

https-www-manoramaonline-com-web-stories-health 3uqifcmtvudcqcpjl1nbu5kch2 6tt8k17jf1hf1dmvnj4jrp8edq web-stories

സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫിറ്റ്നസിന്‍റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ അൻപത്തിനാലുകാരി

അൻപതുകളിലും ഒട്ടും മങ്ങാത്ത ഈ സൗന്ദര്യത്തിന്‍റെയും സൂപ്പര്‍ ഫിറ്റ്നസിന്‍റെയും രഹസ്യമന്ത്രങ്ങള്‍ പരിചയപ്പെടാം

ഭക്ഷണശൈലി പ്രധാനം

നാം എന്ത് കഴിക്കുന്നുവോ അത് നമ്മുടെ തൊലിപ്പുറത്ത് പ്രതിഫലിക്കുന്നു എന്നാണ് മാധുരിയുടെ വിശ്വാസം. ശരീരത്തിന്‍റെ ജലാംശം നിലനിര്‍ത്താന്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാറുണ്ട്

ഇളനീര്‍ പോലുള്ള പാനീയങ്ങളും ഇഷ്ടമാണ്. ശരീരത്തിന് നഷ്ടമാകുന്ന ഇലക്ട്രോളൈറ്റുകള്‍ വീണ്ടും നിറയ്ക്കാന്‍ ഇളനീര്‍ സഹായിക്കും

പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാതെ പഴമായി തന്നെ കഴിക്കുന്നത് ശരീരത്തിന് അവശ്യ പോഷണങ്ങളും ഫൈബറുമെല്ലാം പ്രദാനം ചെയ്യുമെന്ന് മാധുരി ചൂണ്ടിക്കാണിക്കുന്നു

മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ താരം പരമാവധി ഒഴിവാക്കാറുണ്ട്. ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്ക് പുറമേ ധാരാളം പച്ചക്കറികളും ഉള്‍പ്പെടുത്തും

കൃത്യമായ ഇടവേളകളില്‍ 5-6 ഹ്രസ്വ മീലുകളായാണ് ഭക്ഷണം കഴിക്കുക. പരമ്പരാഗത മഹാരാഷ്ട്ര ഭക്ഷ്യ വിഭവങ്ങളും ജാപ്പനീസ് വിഭവങ്ങളും മാധുരി ഏറെ ഇഷ്ടപ്പെടുന്നു

ശരിയായ ഉറക്കം

ദിവസം കുറഞ്ഞത് 6-7 മണിക്കൂര്‍ ഉറക്കം ലഭിക്കേണ്ടത് ശരീരത്തിന്‍റെ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും അതി പ്രധാനമാണെന്ന് മാധുരി ഓര്‍മിപ്പിക്കുന്നു

നിത്യവും വ്യായാമം

വ്യായാമം മാധുരിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. നല്ലൊരു കഥക് നര്‍ത്തകിയായ മാധുരി ആഴ്ചയില്‍ നാലഞ്ച് തവണയെങ്കിലും നൃത്തപരിശീലനത്തിനായി മാറ്റി വയ്ക്കും

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ജിമ്മിലെത്തി ലഘുവായ വ്യായാമങ്ങളും ചെയ്യാറുണ്ട്. കാര്‍ഡിയോ, വെയ്റ്റ് വ്യായാമം, യോഗ എന്നിവയെല്ലാം അടങ്ങുന്നതാണ് മാധുരിയുടെ ഫിറ്റ്നസ് ക്രമം

ചര്‍മത്തിന് തേന്‍

മാധുരിയുടെ പ്രായമാകാത്ത ചര്‍മകാന്തിയുടെ മറ്റൊരു രഹസ്യം തേനാണ്. എല്ലാ ദിവസവും മുഖത്ത് തേന്‍ പുരട്ടുന്നത് ചര്‍മം യുവത്വത്തോടെ ഇരിക്കാന്‍ സഹായിക്കും

തേനിലെ ആന്‍റിബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തും. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ തേന്‍ ജലാംശവും നിലനിര്‍ത്തും

ഓരോ തവണ കഴുകുന്നതിന് മുന്‍പും മുടിയില്‍ എണ്ണ പുരട്ടാറുണ്ട്. ഒലീവ് എണ്ണയും ആവണക്കെണ്ണയുമാണ് മാധുരി ഉപയോഗിക്കുക. പഴങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയാറാക്കുന്ന കണ്ടീഷനറുകളും ഉപയോഗിക്കാറുണ്ട്

മനസ്സിന്‍റെ സന്തോഷവും മുഖ്യം

മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത മാധുരി എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും പരമാവധി ശ്രമിക്കാറുണ്ട്. നമ്മുടെ മാനസിക സന്തോഷം നമ്മുടെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കുമെന്നാണ് മാധുരിയുടെ അഭിപ്രായം