സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍: അപകട സാധ്യതകളും ലക്ഷണങ്ങളും

രക്തം അത് വഹിച്ചു കൊണ്ടുപോകുന്ന രക്തധമനികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍

https-www-manoramaonline-com-web-stories-health 42mlr4is9n5rs6g8uje5r0nqpr web-stories 56v9bpnf21boprjqqv1qe0psna

70 ശതമാനം ഹൈപ്പര്‍ടെന്‍ഷന്‍ കേസുകളും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാതെ പോകുകയും പിന്നീടത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു

പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ട് തരത്തില്‍ ഹൈപ്പര്‍ടെന്‍ഷനുണ്ട്. മോശം ജീവിതശൈലി കൊണ്ടും പരമ്പരാഗതമായുമെല്ലാം ഉണ്ടാകുന്ന ഹൈപ്പര്‍ടെന്‍ഷനാണ് പ്രൈമറി. എന്തെങ്കിലും രോഗങ്ങളുടെയോ ചികിത്സയുടെയോ ഒക്കെ ഭാഗമായി വരുന്നതാണ് സെക്കന്‍ഡറി

ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്ന കേസുകളില്‍ 10 ശതമാനം സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാണ്

സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന് കാരണമാകുന്ന രോഗാവസ്ഥ കണ്ടെത്തി ചികിത്സിച്ച് മാറ്റാനായാല്‍ ഇതു മാറി രക്തസമ്മര്‍ദം സാധാരണതോതിലാകും

അനിയന്ത്രിതമായ പ്രമേഹം രക്തത്തിലെ പഞ്ചസാരയെല്ലാം പുറന്തള്ളാന്‍ വൃക്കകള്‍ക്ക് മേല്‍ സമ്മര്‍ദമേറ്റാറുണ്ട്. ഇത് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകാം

വൃക്കകളില്‍ രൂപപ്പെടുന്ന കല്ലുകളും അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി രക്തസമ്മര്‍ദം ഉയര്‍ത്താം. വൃക്കകളിലേക്ക് പോകുന്ന രക്തധമനികള്‍ ചുരുങ്ങുമ്പോഴും രക്തസമ്മര്‍ദം ഉയരാം

ഉയര്‍ന്ന കോര്‍ട്ടിസോള്‍ തോത് കുഷിങ് സിന്‍ഡ്രോമിന് കാരണമാകാനും ഇതിന് കഴിക്കുന്ന മരുന്നുകള്‍ രക്തസമ്മര്‍ദം ഉയര്‍ത്താനും സാധ്യതയുണ്ട്

തൈറോയ്ഡ് പ്രശ്നങ്ങളും ആല്‍ഡോസ്റ്റെറോണിസം പോലുള്ള ഹോര്‍മോണല്‍ തകരാറുകളും വൃക്കകളെ ബാധിച്ച് രക്തസമ്മര്‍ദമേറ്റാം

കടുത്ത കൂര്‍ക്കംവലിക്ക് കാരണമാകുന്ന സ്‌ലീപ് അപ്നിയ മൂലം ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ രക്തധമനികളുടെ ഭിത്തികള്‍ക്ക് ക്ഷതം വരാം. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാം

ഗര്‍ഭധാരണം, ചില മരുന്നുകളുടെ അമിതമായ ഉപയോഗം തുടങ്ങിയവും സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കാം