സൂര്യ പ്രകാശത്തിലേക്ക് ഇറങ്ങുന്നവർക്ക് കണ്ണുകളുടെ സംരക്ഷണത്തിനു സൺഗ്ലാസുകൾ അനിവാര്യമാണ്
കണ്ണുകൾക്കു ഹാനികരമായ അൾട്രാവയലറ്റ് (യുവി) രശ്മികളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാകണം സൺഗ്ലാസുകൾ
യുവി രശ്മികൾ കണ്ണിൽ പതിവായി ഏറ്റാൽ കണ്ണിൽ നിന്നും വെള്ളമൊഴുക്ക്, വേദന, ചുവപ്പ്, അസ്വസ്ഥത ഇവ അനുഭവപ്പെടാം. ഫോട്ടോകെരാറ്റൈറ്റിസ് എന്ന അവസ്ഥയാണിത്
ദീർഘകാലം യുവി രശ്മികൾ കണ്ണിൽ പതിക്കുന്നതു തിമിരം നേരത്തേ വരുത്തും
100 ശതമാനം യുവി പ്രൊട്ടക്ഷൻ ഉറപ്പു നൽകുന്ന ഗുണമേന്മയുള്ള സൺഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്
പോളറൈസ്ഡ് സൺഗ്ലാസുകളും മികച്ചവയാണ്